Friday, November 15, 2013

ഒരിക്കല്‍ എല്ലാ വികാരങ്ങളും കൂടി കണ്ണ് പൊത്തി കളി കളിയ്ക്കാന്‍ തീരുമാന്നിച്ചു.
ദുഖം എണ്ണാന്‍ തുടങ്ങി, ബാക്കി എല്ലാ വികാരങ്ങളും പോയി ഒളിച്ചിരുന്നു.
കള്ളം മരത്തിന്റെ പുറകില്‍ ഒളിച്ചു, സ്നേഹം റോസാ ചെടിയുടെ ഇടയ്ക്കു ഒളിച്ചിരുന്നു.
ദുഖം എല്ലാരെയും കണ്ടു പിടിച്ചു, സ്നേഹത്തിനെ ഒഴിച്ച്.
ഇത് കണ്ടു അസൂയ വേദനയോട് പറഞ്ഞു കൊടുത്തു സ്നേഹം എവിടെയാണ് ഒളിച്ചിരിക്കുന്നു എന്ന്.
... അപ്പോള്‍ ഓടിച്ചെന്നു വേദന സ്നേഹത്തെ വലിച്ചു പിടിച്ചു പുറത്താക്കി.
അപ്പോള്‍ മുള്ളുകൊണ്ട് സ്നേഹത്തിന്റെ കണ്ണ് രണ്ടും പോട്ടിപോയി.
അപ്പൊ സ്നേഹം അന്ധയായി പോയി..
ഇത് കണ്ടു ഭഗവാന്‍ വേദനക്ക് ശാപം കൊടുത്തു, നീ ജീവിത കാലം മുഴുവന്‍ സ്നേഹത്തിന്റെ കൂടെ കഴിയേണ്ടി വരും എന്ന്.
അന്ന് തൊട്ടു സ്നേഹം അന്ധയായി, എവിടെ പോയാലും വേദന കൂടെകൊണ്ടു നടക്കുന്നു..........!